Osana Family Unit

2002 ഓശാനാ ദിവസത്തിൽ ” ഓശാനാ ” എന്ന പേരിട്ട് ഓശാന കുടുംബയൂണിറ്റ് സംജാതമായി

8 ഭരണ സമിതികൾ ഇതിനോടകം മികച്ച ഭരണം കാഴ്ചവച്ചു – ഒമ്പതാം ഭരണ സമിതി കോവിഡ് 19 ലും തുടരുന്നു

ഇടപ്പള്ളി ബൈപ്പാസ്സിന് കിഴക്കായി മരോട്ടിച്ചോട് ജംഗ്ഷനും കടന്ന് സുന്ദർ നഗർ, പോപ്പുലർ ഏരിയ, ഞാണയ്ക്കൽ ലെയ്ൻ , മരിയനഗർ, എന്നീ ഇടങ്ങൾ ഉൾപ്പെട്ട 55 വീടുകൾ ഉൾപ്പെട്ടതാണ് ഞങ്ങളുടെ യൂണിറ്റ്

മുടങ്ങാതെ യൂണിറ്റ് വാർഷികവും യൂണിറ്റ് യോഗങ്ങളും പള്ളിയിലുള്ള ക്രിസ്മസ് ട്രീ , പുൽക്കൂട്, കരോൾ ഗാന മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുകയും പള്ളിയിലെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തു വരുന്നു

നിലവിലുള്ള ഭരണ സമിതി

പ്രസിഡണ്ട് – പോൾ കോഴിക്കാടൻ

വൈസ് പ്രസിഡണ്ട്  – ജാനി ലിജു

സെക്രട്ടറി  ജോൺസൺ കല്ലറയ്ക്കൽ

ജോ.സെക്രട്ടറി എയ്ജോ പാലമറ്റം

ട്രഷറർ – ബിജു മാവേലിപ്പടി

പാരീഷ് കൗൺസിലർ – ജാനി ലിജു

നോമി -do- പൗലോസ് ഞാണയ്ക്കൽ

സെൻട്രൽ കമ്മറ്റി മെമ്പർ — ജോൺസൺ

കല്ലറയ്ക്കൽ

 

1 ) തോപ്പിൽ മേരി റാണി ചർച്ച് – മരിയ നഗർ അതിർത്തിയിൽ

2) ഇല്ല

3) Immaculate retreat centre മരിയൻ ധ്യാന കേന്ദ്രം – മരിയാനഗർ,owned by Sisters of Grace

b)Carithas( ചാരിറ്റി സിസ്റ്റേർസ് മഠവും വയോജന മന്ദിരവും (പകൽ ) അതിർത്തിയിൽ

4 അംഗനവാടി : മരിയ നഗർ

5 ) ഇല്ല

6 )

  1. a) Popular candle works – Manufacturers of all type candles,birthday candles etcThoppil Road – മരോട്ടിച്ചോട്  owned  by P.P.Ouseph sons,Pallippadan

b)Vijo plastic industries

Manufacturing of all type  Electrical ISI pipe and ISI casing capping-owned by By Njanakkal family

c)Matha Bricks

Manufacturers of all Types Solid, Hollow Bricks. And Supply Of All Building Materials…. Owned By Njanakkal Johnson

7 ഇല്ല

  1. ഇല്ല
  2. ഇല്ല
  3. ഇല്ല

11.

  1. a) Fr. നിതീഷ് ഞാണയ്ക്കൽ s/o ജോണി

ഞാണയ്ക്കൽ – യൂണിറ്റംഗം

b.Sr.Anansietta [S.A.B.S]  D/o Thomas Vathikulam

c)ഇടപ്പള്ളിയുടെചിത്രകാരൻ

ആർട്ടിസ്റ്റ് ശ്രീ. തോമസ് വാത്തികുളം.

ഇടപ്പള്ളിയിൽ ജീവിച്ചിരുന്ന പ്രസിദ്ധ ചിത്രകാരനായിരുന്ന ആർട്ടിസ്റ്റ് ശ്രീ തോമസ് വാത്തികുളം, 1896 ആഗസ്റ്റ് 24 ന് ജനിച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ അധ്യാപകനായി രുന്നു തോമസ് മാഷ്.

ശ്രീ രാജാ രവിവർമ്മ വലിയകോയിതമ്പുരാന്റെ ശിക്ഷണത്തിലാണ് ചിത്രകല അഭ്യസിച്ചത്. കേരളത്തിലും വിദേശത്തും പരിചിതനായ വ്യക്തിയായിരുന്നു അദ്ദേഹം.

അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ എഫ്‌ കെന്നഡിയുടെ ഛായാ ചിത്രം വരച്ച് അതിന്റെ frame കേര വൃക്ഷത്തിൽ തീർത്ത് white house ലേക്ക് അയച്ചു കൊടുത്തു.ഈ ചിത്രത്തിന് പലതരത്തിലുള്ള പ്രശംസാ പത്രവും മെഡലും ലഭിക്കുകയുണ്ടായി.

പരിശുദ്ധ പിതാവ് ജോൺ 23-മൻ മാർപാപ്പായുടെ ബ്ളാക്ക് & വൈറ്റ് ചിത്രം എറണാകുളം ആർച്ച്ബിഷപ് ഡോ.ജോസഫ് പാറേക്കാട്ടിൽ പിതാവ് മുഖേന മാർപാപ്പയ്ക്ക് സമർപ്പിക്കുകയും ചെയ്തു. ഇതിൽ സംപ്രീതനായ പാപ്പ സ്വന്തം കളർ ഫോട്ടോയും തന്റെ കൈയൊപ്പോടുകൂടിയ അനുഗ്രഹാശിസ്സുകൾ ഉൾക്കൊള്ളുന്ന സന്ദേശവും പാറേക്കാട്ടിൽ പിതാവ് വഴി അദ്ദേഹത്തിന് സമ്മാനിച്ചു.ഈ വാർത്ത അന്നത്തെ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

കാർഡിനൽ ഗ്രേഷ്യസ്,മാർ അഗസ്റ്റിൻ കണ്ടത്തിൽ, മോസ്റ്റ് റവ.ഡോ.ജോസഫ് അട്ടിപ്പേറ്റി,മാർ സെബാസ്റ്റ്യൻ വള്ളോപ്പളളി,മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു, തുഞ്ചത്തെഴുത്തച്ഛൻ തുടങ്ങി നിരവധി പ്രമുഖ വ്യക്തികളുടെ ഛായാ ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്.ഈ ചിത്രങ്ങൾ ഇപ്പോഴും പല പള്ളികളിലും സ്ഥാപനങ്ങളിലും കാണുവാൻ സാധിക്കും.

ഇടപ്പള്ളി പള്ളിയിലെ സർവ്വാഭരണ വിഭൂഷിതനായ വിശുദ്ധ ഗീവർഗീസ്‌ സഹദായുടെന്റെ ചിത്രം oil paint ൽ  വരച്ച് നേരിട്ട് ശിവകാശിയിൽ കൊണ്ടു പോയി കൊടുത്ത് multicolour ൽ  പ്രിൻറ് എടുത്ത് അതിന്റെ കോപ്പികളും negative ഉം പകർപ്പവകാശവും ഇടപ്പള്ളി പള്ളിക്ക് സമർപ്പിച്ചു.

തോമസ് വാത്തികുളത്തിന്റെ കൈയ്യൊപ്പോടൂകൂടിയ വിശുദ്ധ ഗീവർഗീസ് സഹദായുടെ ചിത്രം ഇപ്പോഴും നമ്മുടെ പല വീടുകളിലും കാണുവാൻ സാധിക്കും.

ഏകദേശം 65 വർഷങ്ങൾക്ക് മുമ്പ്‌ എറണാകുളം-ആലുവ റോഡിന്റെ വീതി കൂട്ടിയപ്പോൾ ഇടപ്പള്ളി പള്ളിയുടെ മുൻഭാഗത്തുള്ള കപ്പേള മാറ്റി പുതിയത് നിർമ്മിക്കുവാൻ വേണ്ടി അന്ന് വികാരിയായിരുന്ന റവ.ഫാ. ജോസഫ് പാനികുളത്തിന്റെ ആവശ്യ പ്രകാരം പുതിയ കപ്പേളയുടെയും  1970 ൽ അങ്കമാലി ലിറ്റിൽ ഫ്ളൗവർ ഹോസ്പിറ്റലിന്റെ പുതിയ ബ്ളഡ് ബാങ്ക്  ബ്ളോക്കിന്റെയും രൂപകൽപ്പന അദ്ദേഹം വരച്ചു നല്കി.

തൃക്കാക്കാര ഭാരതമാതാ കോളേജിന്റെ എമ്ബ്ളവും ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിന്റെ Name Board ഉം അദ്ദേഹം design ചെയ്തതാണ്.

വളരെയധികം വിദ്യാർത്ഥികളെയും കന്യാസ്ത്രീകളെയും  ചിത്രരചന അഭ്യസിപ്പിച്ച് അധ്യാപകരാക്കി തീർക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മക്കളായ ശ്രീ ആന്റണി വാത്തികുളം(Retd.st. george high school Edappally), സി.അനൻസിയേറ്റ ആരാധനാ മഠം  (Retd. St.Marys U.P.School Moozhikulam) എന്നിവരും  ചിത്രകലാ അധ്യാപകർ ആയിരുന്നു.

ഇടപ്പള്ളി പള്ളിയുടെ ആരംഭകാലം മുതൽ 35 വർഷം വരെ സേവനം അനുഷ്ടിച്ച വൈദികരുടെയെല്ലാം  ചിത്രങ്ങൾ അദ്ദേഹം വരച്ചത് പഴയ പള്ളി മേടയിൽ സ്ഥാപിച്ചിരുന്നു.അദ്ദേഹം വരച്ച മാർ അഗസ്റ്റിൻ കണ്ടെത്തി ൽ പിതാവിന്റെ ചിത്രം ഇടപ്പള്ളി MAJ ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുണ്ട്. കന്യാകുമാരി മുതൽ കാസർകോട് വരെ കേരളത്തിലെ പല വിദ്യാലയങ്ങളിൽ ജോലി ചെയ്ത അദ്ദേഹം 1951 ൽ എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ നിന്നും വിരമിച്ചു.തുടർന്ന് അവസാന കാലഘട്ടം വരെ മുഴുവൻ സമയവും  ചിത്ര രചനയിൽ മുഴുകി.1989 July 16ന്  നിര്യാതനായി. വൈക്കം സ്വദേശിനി മാറായിൽ മറിയം തോമസ് ആയിരുന്നു ഭാര്യ.

പരേതനായ Dr.ജോസഫ് വാത്തികുളം,ആന്റണി വാത്തികുളം,ഡേവിസ് വാത്തികുളം, Sr.അനൻസിയേറ്റ, ത്രേസ്യാമ്മ ചാക്കോ,റീത്ത സ്കറിയ, അൽഫോൻസ പൗലോസ് എന്നിവരാണ്  മക്കൾ.

img

Welcome to Edappally Church!

We are always open to people who loves to get in touch!!