Karmala Matha Family Unit
കുടുംബ കൂട്ടായ്മയുടെ സംക്ഷിപ്ത ചരിത്രം
നമ്മുടെ ഇടവകയിലെ ആദ്യകാല കടുംബ കൂട്ടായ്മകളിലൊന്നും, 1979-ൽ രൂപീകൃതവുമായ സെൻറ്. മേരീസ് ഫാമിലി യൂണിറ്റ് വിഭജിക്കപ്പെട്ടു ണ്ടായതാണ് കർമ്മല മാതാ ഫാമിലി യൂണിറ്റ്. പ്രവർത്തന സൗകര്യത്തിനായി 2001-ൽ സെൻറ്. മേരീസ് ഫാമിലി യൂണിറ്റ്, സെൻറ്. മേരീസ് ഈസ്റ്റ്, സെൻറ്. മേരീസ് വെസ്റ്റ് എന്നീ യൂണിറ്റുകളായി വിഭജിക്കപ്പട്ടു. പിന്നീട് 2010-ൽ സെൻറ്. മേരീസ് വെസ്റ്റ് യൂണിറ്റ് കർമ്മല മാതാ, ഫാത്തിമ മാതാ എന്നീ യൂണിറ്റുകളായി വിഭജിച്ചു.
കർമ്മല മാതാ ഫാമലി യൂണിറ്റിൻറെ അതിരുകൾ, കിഴക്ക് എറണാകുളം—ആലുവ ദേശീയ പാതയ്ക്കിടതുവശം, തെക്ക് മാമംഗലം—പൊറ്റക്കുഴി റോഡിന് വലതു വശം, പടിഞ്ഞാറ് ചങ്ങാടം പൊക്ക് തോടു വരെ, വടക്ക് മങ്ങാട്ട് റോഡ്, വട്ടപ്പള്ളി ലെയിൻ, ഐശ്വര്യ ലെയിൻ എന്നീ റോഡുകൾക്ക് ഇടതു വശവും ആണ്. കർമ്മല മാതാ യൂണിറ്റിൽ നിലവിൽ 40 അംഗങ്ങളാണുള്ളത്. അതിരൂപതയുടെയും ഇടവകയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സജീവ പങ്കാളിത്തം നൽകുന്നതോടൊപ്പം ജാതി മത വ്യത്യാസമില്ലാതെ തനതായ ജീവകാരുണ്യ പ്രവർത്തനങ്ങളും യൂണിറ്റ് നടത്തിവരുന്നു, പ്രത്യേകിച്ച് വെള്ളപ്പൊക്ക ദുരിതത്തിലും കോവിഡ് കാലഘട്ടത്തിലും. കൂടാതെ അംഗങ്ങളുടെ വിദ്യാഭ്യാസപരവും കലാ കായികപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. യൂണിറ്റിൻറെ നിലവിലെ ഭാരവാഹികൾ താഴെപ്പറ യുന്നവരാണ്ഃ
പ്രസിഡൻറ് : ഡോ. സിറിയക്ക് മാത്യു
വൈസ് പ്രസിഡൻറ് : ശ്രീ. വർഗ്ഗീസ് കാച്ചപ്പള്ളി
സെക്രട്ടറി : ശ്രീ പോൾട്ടൻ സി. വി.
ജോ. സെക്രട്ടറി : ശ്രീമതി. റസിൻ മേരി ജോസ്
ഖജാൻജി : ശ്രീമതി. സിനി സാജു
പാരിഷ് കൗൺസിൽ അംഗം : ശ്രീ. ബേബി റ്റി. ജെ
സെൻട്രൽ കമ്മറ്റി അംഗം : ശ്രീമതി. റാണി സെബാസ്റ്റ്യൻ
യൂണിറ്റ് അതിർത്തിയിലെ പ്രധാന സ്ഥാപനങ്ങൾ:
- മൗണ്ട് കാർമ്മൽ ദേവാലയം (വരാപ്പുഴ അതിരൂപത) മാമംഗലം
- എസ്.എൻ.ഡി.പി. ഓഡിറ്റോറിയം മാമംഗലം
- ചേതന ആർട്സ് ക്ലബ് മാമംഗലം.