Geevarghese Sahada Family Unit
നമ്മുടെ ഇടവകാതിർത്തിയിൽപ്പെടുന്ന നമ്മുടെ ദേവാലയത്തിന് എതിർവശം മാർക്കറ്റ് റോഡിൽ 2000 ത്തിൽ രൂപീകൃതമായതാണ്. ഗീവർഗീസ് സഹദാ ഫാമിലി യൂണിറ്റ് നമ്മുടെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ ഉള്ളതാണ് ഈ യൂണിറ്റ്.
മികച്ച ഭരണ സമിതികളുടെ നേതൃത്വത്തിൽ ഐക്യവും കൂട്ടായ്‌മയും യോജിപ്പും ഇന്നും നിലനിർത്തി യൂണിറ്റിന് സജീവമായി മുന്നോട്ടു പോകുന്നു. ഇടവക പള്ളിയിൽ നടത്തുന്ന മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന യൂണിറ്റ് അംഗങ്ങളും കലാപ്രതിഭകളും യൂണിറ്റിന്റെ അഭിമാനമാണ്. ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നത് താഴെ പറയുന്നവരാണ്.
പ്രസിഡന്റ്: Mr. ജോർജ് ജോസ് പള്ളിപ്പാടൻ
വൈസ് പ്രസിഡന്റ് : Mrs. മേരിക്കുട്ടി വര്ഗീസ്
സെക്രട്ടറി : Mr. ജോർജ് പാണട്ട്
ട്രഷറി : Mr. ജോയ് ആഞ്ഞിലിക്കൽ
പാരിഷ് കൌൺസിൽ മെമ്പർ : Mr. ജോർജ് ജോസ് പള്ളിപ്പാടൻ & Mr. ടോണി ഫ്രാൻസിസ് തൈപ്പറമ്പിൽ
സെൻട്രൽ കമ്മിറ്റി മെമ്പർ: Mr. ജോയ് ആഞ്ഞിലിക്കൽ
അതിർത്തികൾ
ഇടപ്പള്ളി പള്ളിയുടെ മുന്നിൽ നിന്ന് തുടങ്ങി കിഴക്ക് ഇടപ്പള്ളി തോടും വടക്ക് ഇടപ്പള്ളി By – pass ജംഗ്ഷനുമാണ്. പടിഞ്ഞാറു ആലുവ എറണാകുളം ഹൈ വേ അതിനുശേഷം കിഴക്കോട്ട് തിരിഞ്ഞ് സെൻറ് ജോർജ് പള്ളി. ചരിത്ര പ്രധാനമായ ഇടപ്പള്ളി തിരുനാളിന്റെ നാല് അങ്ങാടി പ്രദിക്ഷണത്താൽ അനുഗ്രഹീതമാണ് ഗീവർഗീസ് സഹദാ ഫാമിലി യൂണിറ്റ്. തിരുനാളിന്റെ വേളയിൽ കോഴി നേർച്ച അർപ്പിക്കാൻ യൂണിറ്റിലെ വീടുകളിൽ സജീകരിക്കാറുണ്ട്. നമ്മുടെ യൂണിറ്റ് അംഗമായ ശ്രിമതി. അലീഷാ ജോഷി പാലിത്തോട്ടത്തിലിന്റെ നേതൃത്വത്തിൽ ‘സഹദാ’ എന്ന പേരിലുള്ള വിശുദ്ധന്റെ ഡോക്യുമെന്ററി നിർമിക്കുകയും അത് ജനശ്രദ്ധ നേടുകയും ചെയ്തു.