Fatima Mata Family Unit
സെൻറ്. ജോർജ് ഫൊറോനയുടെ പടിഞ്ഞാറു ഭാഗം ചുറ്റുപാടുകര, ദേവൻകുളങ്ങര ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന സെൻറ്. മേരി വെസ്റ്റ് ഫാമിലി യൂണിറ്റും സെൻറ് മേരി ഈസ്റ്റ് യൂണിറ്റും സംയുക്തമായി, 2006 ഫെബ്രുവരി 2 – ന് ഫാ. ജെയിംസ് ആലുങ്കലിന്റെ അധ്യക്ഷതയിൽ നടന്ന വാർഷികയോഗത്തിൽവെച്ച് ഫാത്തിമ മാതാ ഫാമിലി യൂണിറ്റ് രൂപം കൊണ്ടു. 2015 – 2017 കാലഘട്ടത്തിൽ 79 കുടുംബങ്ങളുണ്ടായിരുന്ന യൂണിറ്റ് ഇടവക വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലത്തിന്റെ നിർദേശപ്രകാരം 2017 ഫെബ്രുവരി 11 – ന് വീണ്ടും ലൂർദ് മാതാ, ഫാത്തിമ മാതാ എന്നീ യൂണിറ്റുകളുമായി വിഭജിക്കപ്പെട്ടു. ഇപ്പോൾ ഫാത്തിമ മാതാ എന്നീ യൂണിറ്റുകളയുമായി വിഭജിക്കപ്പെട്ടു. ഇപ്പോൾ ഫാത്തിമ മാതാ ഫാമിലി യൂണിറ്റ് 43 കുടുംബങ്ങളുള്ള 180 അംഗങ്ങളുടെ കൂട്ടായ്മയാണ്.
അതിർത്തികൾ
ചുറ്റുപാടുകാര, ദേവൻകുളങ്ങര പ്രദേശത്ത് ബി. ടി. എസ് റോഡിനു വടക്കുഭാഗം, കിഴക്ക് സ്കൈലൈൻ അമിറ്റിപാർക്, സണ്ണി പാലസ് എന്നീ ഫ്ലാറ്റുകൾ ഉൾപ്പടെ, പടിഞ്ഞാറു ചങ്ങാടം പോക്ക് കനാൽ വരെ വ്യാപിച്ചുകിടക്കുന്നു.
പ്രവർത്തനം
വളരെ കഴിവുറ്റ ഭരണസമിതിയാണ് നാളിതുവരെ യൂണിറ്റിനെ നയിച്ചുകൊണ്ടിരിക്കുന്നത്. യൂണിറ്റ് വിഭജനശേഷം ഇത് രണ്ടാമത്തെ ഭരണസമിതിയാണ്. ഇടവകതലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റ് സജീവമായി പങ്കെടുക്കുന്നു. പ്രതേകമായി മിഷൻ ഞായർ ഫണ്ട് പിരിവ് കൂടുതൽ ശേഖരിക്കുന്നത് ഈ യൂണിറ്റിലെ കുട്ടികളാണ്. ദരിദ്രരെ സഹായിക്കുക മുതലായ ചാരിറ്റി പ്രവർത്തനങ്ങളും യൂണിറ്റ് നടത്തി വരുന്നു. യൂണിറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് ‘വെൽഫെയർ ഫണ്ട് ‘. നിർധനരായ അനേകം രോഗികൾ ഈ പദ്ധതിയുടെ ഗുണാഭോക്താക്കളാണ്. ഇടവക തലത്തിൽ നടത്തപെടുന്ന മത്സരങ്ങളിൽ യൂണിറ്റ് അംഗങ്ങൾ നേടുന്ന വിജയങ്ങൾ യൂണിറ്റിന്റെ കൂട്ടായ്‍മയുടെ ഉത്തമഉദാഹരണമാണ്.
നിലവിലെ ഭാരവാഹികൾ
പ്രസിഡന്റ്: ഷൈജു ദേവസി നെടുംപറമ്പിൽ
വൈസ് പ്രസിഡന്റ്: ഡോ. സിമ്മി കുരിയൻ പാറശ്ശേരി
സെക്രട്ടറി : അഡ്വ. ആനി ബിജു പുതുശ്ശേരി
ജോയിന്റ് സെക്രട്ടറി : ട്രീസ വര്ഗീസ് പള്ളിക്കുന്നേൽ
ട്രെഷർ : ജിമ്മി മാത്യു ചേങ്ങലയിൽ
പാരിഷ് കൌൺസിൽ മെമ്പർ : നോബിൾ ജോർജ് കൂട്ടുങ്ങൽ
സെൻട്രൽ കമ്മിറ്റി മെമ്പർ : ജോസ് ഓലകെഗൽ