More About Darsana Samooham
Darsana Samooham
ദർശനസമൂഹം സന്യാസസഭകളെ അനുകരിച്ച് സുവിശേഷ നിഷ്ഠമായ ഒരു പ്രത്യേക ആദർശം പുലർത്തുവാൻ ഒരുമിച്ച് പ്രവർത്തിക്കുന്നവരുടെ സമൂഹങ്ങൾ മദ്ധ്യ ദശകം മുതൽ രൂപംകൊണ്ടു.
മാതാവിന്റെയോ,വിശുദ്ധരുടെയോ നാമത്തിൽ ആയിരിക്കും ഈ സംഘടനകൾ സ്ഥാപിച്ചിരിക്കുന്നത്.പൊതുവെ ദർശന സമൂഹം എന്നായിരുന്നു ഈ സംഘടനകൾക്ക് നൽകിയിരുന്ന നാമേധയം. ആരംഭകാലത്ത് ദർശന സമൂഹങ്ങൾ സന്യാസസഭകളോട് സംയോജിപ്പിച്ച് പ്രവർത്തിച്ചിരുന്നു.
പിന്നീട് ദേവാലയ മദ്ധ്യസ്ഥരുടെ ബഹുമാനമുള്ള സംഘടനകളായി മാറ്റപ്പെട്ടു. സന്യാസസഭകളോട് ഉണ്ടായിരുന്ന ബന്ധം നിമിത്തമാണ് ഔദ്യോഗിക വസ്ത്രംധരിക്കുന്ന രീതി നിലവിൽ വന്നത്. ഓപ്പയും മോറീസും സ്വകാര്യ സ്ഥാന വസ്ത്രം ആയി ദർശന സമൂഹം സ്വായത്തമാക്കിയത്.