Cherupushpa Mission League (CML)

Cherupushpa Mission League (CML)

Cherupushpa Mission League (CML)

കേരള സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ തനതായ ഒരു ശൈലി കാഴ്ച വെയ്ക്കാൻ സാധിച്ച ചെറുപുഷ്പ മിഷൻ ലീഗ് 1947 -ൽ ഭരണങ്ങാനത്തു ആരംഭിച്ചു. മിഷൻ ലീഗിന്റെ ആരംഭ കാലത്തു തന്നെ എറണാകുളം അതിരൂപതയിൽ അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു എങ്കിലും രൂപത തലത്തിൽ ഒരു സംഘടിത രൂപം നൽകപ്പെട്ടത് 1971 -ൽ ആയിരുന്നു.

കൂടുതൽ ഇടവകകളിലേക്കു മിഷൻ ലീഗിന്റെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞേട്ടന്റെ(ശ്രീ പി.സി. എബ്രഹാം) നേരിട്ടുള്ള സഹകരണത്തോടെ, റവ.ഫാ.ജോർജ് കോട്ടക്കൽ വികാരി ആയിരിക്കുമ്പോൾ 1972-ൽ ഇടപ്പള്ളി പള്ളിയിലും മിഷൻ ലീഗിന്റെ ശാഖ ആരംഭിച്ചു.

സംഘടനക്ക് നേതൃത്വം നൽകാനായി

പ്രസിഡന്റ് – രാജു മാളിയേക്കൽ
സെക്രട്ടറി – വർഗീസ് മലമേൽ
ഓർഗനൈസർ – തോമസ് അമ്പാട്ട്

എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും നിസ്തുലമായ പ്രവർത്തനം കാഴ്ച വെക്കുകയും ചെയ്തു. 1974 -ൽ ഭാരതത്തിലെ വിവിധ സന്യാസ സഭകളെ പങ്കെടുപ്പിച്ചു കൊണ്ട് അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ഇടപ്പള്ളിയിൽ വെച്ച് നടത്തപ്പെട്ട ദൈവവിളി പ്രദർശനം ഏവരുടെയും പ്രശംസ നേടുകയുണ്ടായി.

ചെറുപുഷ്പ മിഷൻ ലീഗ് ഇടപ്പള്ളി എല്ലാക്കാലവും അതിരൂപത കല മത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ചിരുന്നു. 1990 -ൽ സംസ്ഥാന തലത്തിൽ മിഷൻ ലീഗ് കല മത്സരങ്ങൾ ഇടപ്പള്ളിയിൽ വെച്ച് സംഘടിപ്പിച്ചിരുന്നു. എറണാകുളം അങ്കമാലി സഹായ മെത്രാൻ ആയിരുന്ന, ഇപ്പോൾ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാൻ ആയ മാർ ജോസ് പുത്തൻവീട്ടിൽ ചെറുപുഷ്പ മിഷൻ ലീഗ് ഇടപ്പള്ളിയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. എം.വി രാജു ,എം.ഐ വർഗീസ്,പാപ്പച്ചൻ പള്ളിപ്പാടൻ,തോമസ് കാട്ടിത്തറ,ജോൺസൺ പുത്തൻവീട്ടിൽ,തോംസൺ തൈവെപ്പിൽ മുതലായ ഇടപ്പള്ളി മിഷൻ ലീഗ് അംഗങ്ങൾ മിഷൻ ലീഗിന്റെ ഫൊറോനാ തലത്തിലും സംസ്ഥാന തലത്തിലും ഭാരവാഹിത്വം ഏറ്റെടുത്തു സ്‌തുത്യർഹമായ സേവനം കാഴ്ച വെച്ചിരുന്നു. നമ്മുടെ ആരാധന മഠത്തിലെ സിസ്റ്റർ ക്രിസാന്തം മിഷൻ ലീഗ് അതിരൂപത വൈസ് ഡയറക്ടർ ആയിരുന്നു.

2019 -2021 വർഷ പ്രവർത്തനങ്ങൾ

1. 2019 സെപ്റ്റംബർ മാസം ഓണത്തോടു അനുബന്ധിച്ചു അഖില കേരള മാവേലി മന്നൻ മത്സരം നടത്തുകയുണ്ടായി.
2. കോവിഡ് കാലഘട്ടത്തിൽ ഓരോ ഫാമിലി യൂണിറ്റിൽ നിന്നും 5 കുടുംബങ്ങൾക്ക് വീതം മിഷൻ ലീഗിന്റെ കൈത്താങ്ങായി 5 കിലോ വീതം അരി എത്തിച്ചു നൽകി.
3. ശാരീരിക വിഷമതകൾ നേരിടുന്ന 7 ഓളം പേർക്ക് അംഗങ്ങളുടെ കൂട്ടായ സഹകരണം വഴി ചികിത്സ സഹായം നല്കാൻ സാധിച്ചു.
4. കോവിഡ് ബാധിച്ചിരുന്ന ആശാഭവൻ അന്തേവാസികൾക്ക് ഭക്ഷണം എത്തിച്ചു.
5. ഭിന്നശേഷി മേഖലയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനീതിയിലും അവഗണനയിലും പ്രതിഷേധിച്ച് ചെറുപുഷ്പ മിഷൻ ലീഗ് 2020 നവംബർ 1നു ഇടപ്പള്ളി പ്രതിഷേധ കൂട്ടായ്മ നടത്തി. ഇടപ്പള്ളി പള്ളിക്ക് മുൻവശം നടത്തിയ പ്രതിഷേധ സമരപരിപാടി ഹൈബിഈഡൻ എംപി ഉദ്ഘാടനം ചെയ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാദർ ജേക്കബ് പാലയ്ക്കപള്ളി മുഖ്യപ്രഭാഷണം നടത്തി. ശ്രീ കെ എം ജോർജ്, ശ്രീ.ജോസ് പള്ളിപ്പാടൻ, ശ്രി.ജോർജ്ജ് കാട്ടിത്തറ, ട്രസ്റ്റി ശ്രീ.ജോയ് പള്ളിപ്പാടൻ, ഫാ: സാൻജോ കണ്ണമ്പള്ളി, ശ്രീ. ജോബി പരവര തുടങ്ങിയവർ സംസാരിച്ചു.
6. 2020 ഡിസംബർ – പള്ളിയിലെ ക്രിസ്മസ് പുൽകൂട് മിഷൻ ലീഗ് അംഗങ്ങൾ ആണ് തയ്യാറാക്കിയത്.
7. ഫാദർ സ്റ്റാൻ സ്വാമിയോട് ചെയ്ത ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് 2021 ജൂലൈ 9നു ചെറുപുഷ്പ മിഷൻ ലീഗ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഇടപ്പള്ളി പള്ളി വികാരി ഫാദർ ആന്റണി മടത്തുംപടി ഉത്ഘാടനം ചെയ്തു.
8. ഇടപ്പള്ളി ചെറുപുഷ്പ മിഷൻ ലീഗിന്റെ അഭിമുഖ്യത്തിൽ SSLC, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മിഷൻ ലീഗ് കുടുംബ അംഗങ്ങളുടെ മക്കൾക്ക്‌ 2021 ഓഗസ്റ്റ് 15നു അവാർഡുകൾ വിതരണം ചെയ്തു. ഇടപ്പള്ളി പള്ളി അങ്കണത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട വികാരി ഫാദർ ആന്റണി മടത്തുംപടി അവാർഡുകൾ നൽകി.

സംഘടന ഭാരവാഹികൾ താഴെ കൊടുക്കുന്നു.

പ്രസിഡന്റ് – ജോർജ് വർഗീസ് കാട്ടിത്തറ
വൈസ് പ്രസിഡന്റ് – ജോസ് പള്ളിപ്പാടൻ
സെക്രട്ടറി – ജോബി കാരക്കൽ
ഖജാൻജി – ജോബി പരവര
ഓർഗനൈസർ – ജോഷി കരിയാട്ടി
ജോ.സെക്രട്ടറി – തോമസ് ഏഴുമാന്തുരുത്തി

From the Gallery
img

Welcome to Edappally Church!

We are always open to people who loves to get in touch!!