St. George Forane Church
Central Committee
ഇടവകയുടെ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കാണ് സെൻട്രൽ കമ്മിറ്റി നിർവഹിക്കുന്നത്. 41 കുടുംബ യൂണിറ്റുകളിലായി പ്രവർത്തിക്കുന്ന കുടുംബ കൂട്ടായ്മകളുടെ ഏകോപനവും മാർഗനിർദേശങ്ങളും സെൻട്രൽ കമ്മിറ്റി നിർവഹിക്കുന്നു. യൂണിറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് സെൻട്രൽ കമ്മിറ്റിയിലുള്ളത്. ഇടവകയുടെ ആത്മീയ, സാംസ്കാരിക മേഖലകളിലും ഇതര സേവനമേഖലകളിലും സെൻട്രൽ കമ്മിറ്റി പ്രവർത്തന നിരതരാണ്.
പ്രളയ കാലത്ത് ഇടവകാംഗങ്ങളിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ സമാഹരിക്കാനും ആ തുക ദുരിതബാധിരർക്ക് യാതൊരു പരാധതിയും ഇല്ലാത്ത രീതിയിൽ വിതരണം ചെയ്ത.
യൂണിറ്റുകളിൽ പ്രതിമാസം യോഗം നടത്തി വരുന്നു. കൊവിഡ് കാലത്ത് യോഗം ഓൺലൈനിൽ നടത്തി. സെൻട്രൽ കമ്മിറ്റിയും പ്രതിമാസം യോഗം ചേരുന്നു. യൂണിറ്റ് പ്രവർത്തനങ്ങളിൽ ആവശ്യമായ നേതൃത്വം നൽകുന്നതിന് പര്യാപ്തമായ ശില്പശാല, വിദ്യാർത്ഥികൾക്ക് ആവശ്യമായ കരിയർ ഗൈഡൻസ് ക്ലാസ്, ഇടവകാംഗങ്ങൾക്ക് സാഹിത്യ രചന മത്സരങ്ങൾ, ക്രിസ്തുമസ് കാലത്ത് കരോൾ ഗാനമത്സരങ്ങൾ, പുൽക്കൂട് മത്സരങ്ങൾ തുടങ്ങിയവ യഥാസമയം നടത്തുന്നു.
ഇടവകയുടെ വാർത്ത വിനിമയ മാധ്യമാണ് സഹദാ പാരീഷ് ബുള്ളറ്റിൻ. ഇടവക വാർത്തകൾ, ഔദ്യോഗിക അറിയിപ്പുകൾ, ഇടവകാംഗങ്ങളുടെ സാഹിത്യ രചനകൾ, സ്ഥിരം പംക്തികൾ. തുടങ്ങിയവ കൊണ്ട് സമ്പന്നമാണ് പാരീഷ് ബുള്ളറ്റിൻ. ത്രൈമാസികയായി പ്രസിദ്ധീകരിക്കുന്ന സഹദായുടെ നിർവഹണ ചുമതല സെൻട്രൽ കമ്മിറ്റി നിർവഹിക്കുന്നു.
ഇടവക വികാരി ചെയർമാനും, സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുക്കുന്ന വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
Central Committee List 2024 – 2025