All Saints Family Unit

കേരളത്തിന്‍റെ പൈതൃക സംസ്കാരിക ചരിത്രത്തില്‍ പ്രമുഖമായ സ്ഥാനമുള്ള പ്രദേശമാണ് എറണാകുളം ജില്ലയില്‍ ഇടപ്പള്ളി. മദ്ധ്യകേരളത്തിന്‍റെ പ്രത്യേകിച്ചും കൊച്ചി നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇടപ്പള്ളി സ്വരൂപത്തിന്‍റെ ആസ്ഥാന പദവി അലങ്കരിച്ചിരുന്നു എന്നതിനു പുറമെ മഹാകവി ചങ്ങമ്പുഴയുടെ ജന്മനാട് എന്ന രീതിയിലും ഖ്യാതി നേടിയിട്ടുണ്ട്. ആഗോള തീര്‍ത്ഥാടന കേന്ദ്രമായ ഇടപ്പള്ളി പള്ളി, ഗണപതി കോവില്‍, ചങ്ങമ്പുഴയുടെ സംസ്കാരിക കേന്ദ്രം തുടങ്ങിയ മത-സംസ്കാരിക കേന്ദ്രങ്ങള്‍ക്കൊപ്പം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരവിസ്മയങ്ങളും ഇടപ്പള്ളിക്ക് അവകാശപ്പെടാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ കോര്‍ത്തിണക്കുന്ന ദേശീയ പാതകളും ഈ പ്രദേശത്തിന്‍റെ ഉന്നതിയെ സഹായിക്കുന്നു.

നമ്മുടെ ഇടവക അതിര്‍ത്തിയില്‍ പെടുന്ന നമ്മുടെ ദേവാലയത്തിന് പിന്‍വശം മണിമല റോഡിന്‍റെ തെക്കു നിന്ന് പകുതി വരെ റോഡിനിരുവശവും ഉള്‍പ്പെടുത്തി 1995-ല്‍ രൂപീകൃതമായതാണ്. ഇപ്പോള്‍ 42 കുടുംബങ്ങളുണ്ട്.

കഴിവുറ്റ ഭരണസമിതികളാണ് എക്കാലവും യൂണിറ്റിനെ നയിച്ചു കൊണ്ടിരുന്നത്. അതുവഴി ഉണ്ടായ ഐക്യവും കൂട്ടായ്മയും യോജിപ്പും ഇന്നും നിലനിര്‍ത്തി യൂണിറ്റിന്‍റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. അതുപോലെ ഇടവക പള്ളിയില്‍ നടത്തുന്ന
മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന യൂണിറ്റ്അം ഗങ്ങളും കലാപ്രതിഭകളും ഞങ്ങളുടെ യൂണിറ്റിന് ഒരു മുതല്‍ക്കൂട്ടാണ്. ഇപ്പോള്‍ യൂണിറ്റിനെ നയിക്കുന്നത് താഴെ
പറയുന്നവരാണ്.

പ്രസിഡന്‍റ്     –  Mr. CYRIL BOSCO MANNARA

വൈസ് പ്രസിഡന്‍റ്   – Mr. JOHN KACHIRAMATTOM

സെക്രട്ടറി –  Mr. GEORGE LINSON (JOJI)

ട്രഷറര്‍ –  Mr. MINAY VARGHESE

പാരിഷ് കൗണ്‍സില്‍ മെമ്പര്‍ – Mr. CYRIL BOSCO MANNARA

സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ – Mr. MONCY JAMES

യൂണിറ്റ് അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്ന താഴെ പറയുന്ന സ്ഥാപനങ്ങളുടെ മുഴുവന്‍ പേരുകളും പ്രത്യേക സ്ഥലപ്പേരും

1. കത്തോലിക്കാ പള്ളികള്‍ ഇല്ല

2. അകത്തോലിക്ക പള്ളികള്‍ (പ്രൊട്ടസ്റ്റന്‍റ് ഉള്‍പ്പെടെ) : ഇല്ല

3. കത്തോലിക്ക അകത്തോലിക സ്ഥാപനങ്ങള്‍ (സ്കൂളുകള്‍,ആശുപത്രികള്‍, മഠങ്ങള്‍, കപ്പേളകള്‍, മറ്റു സ്ഥാപനങ്ങള്‍): എവര്‍ഷൈന്‍ ഹോസ്പിറ്റല്‍

4. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (സ്കൂളുകള്‍, അംഗന്‍വാടി,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, രജിസ്ട്രാര്‍ ഓഫീസ്): ഇല്ല

5. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ : ഇല്ല

6. ഫാക്ടറികള്‍, ഇതര തൊഴില്‍ സ്ഥാപനങ്ങള്‍,മാളുകള്‍ മുതലായവ: ഇല്ല

7. അമ്പലങ്ങള്‍ : ഗണപതി അമ്പലം,(സ്വരൂപം), ഇടപ്പള്ളി

8. മോസ്ക്കുകള്‍ (മുഴുവന്‍ പേരും സ്ഥലപ്പേരും) : ഇല്ല

9. ഇതര ആരാധനാലയങ്ങള്‍ : ഇല്ല

10.ചരിത്ര സ്മാരകങ്ങള്‍, വ്യക്തികള്‍ : ഇല്ല

11.എടുത്തു പറയത്തക്ക സ്ഥാപനങ്ങള്‍, വ്യക്തികള്‍ : റിമി ടോമി (ജഹമ്യ യമരസ ശെിഴലൃ / ഇശില അൃശേെേ)

img

Welcome to Edappally Church!

We are always open to people who loves to get in touch!!