St. Marys Family Unit
നമ്മുടെ ഇടവക ദേവാലയത്തിന്‍റെ തെക്കുഭാഗത്ത് കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വന്ന് താമസിക്കുന്ന സുറിയാനി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ 1978ല്‍ തുടങ്ങി വച്ച കുടുംബ കൂട്ടായ്മയാണ് St. Mary’s Family Unit. ഇത് ഇടപ്പളളി ഇടവകയില്‍ രൂപംകൊണ്ട പ്രഥമ കുടുംബ യൂണിറ്റുകളില്‍ ഒന്നാണ്. അംഗസംഖ്യ കൂടുതല്‍ ആയതിനാലും, സ്ഥല വിസ്തൃതി കൊണ്ടും, ഈ യൂണിറ്റ് പല പ്രാവശ്യം വിഭജനത്തിന് വിധേയമായി.
ആലുവ-എറണാകുളം N.H റോഡിന്‍റെ കിഴക്കുവശത്ത് Nest Tower മുതല്‍ മാമംഗലം ജംഗ്ഷന്‍ വരേയും, മാമംഗലം-അഞ്ചുമന റോഡിന്‍റെ വടക്കുവശത്ത് അഞ്ചുമനക്ഷേത്രം വരേയും, അഞ്ചുമന ക്ഷേത്രം മുതല്‍ വലിയപാടം റോഡുവരെ ബീനാ-അഞ്ചുമന റോഡിന്‍റെ തെക്കുവശത്തും, വലിയപാടം റോഡു മുതല്‍ ചന്ദ്രത്തില്‍ റോഡുവരെ, ബീന-അഞ്ചുമന റോഡിന്‍റെ ഇരുവശങ്ങളിലും, ചന്ദ്രത്തില്‍ റോഡു മുതല്‍ ചലെേ ഠീംലൃ വരെ ബീനാ-അഞ്ചുമന റോഡിന്‍റെ തെക്കുവശവും ഉള്‍പ്പെടുന്നതാണ് ഈ യൂണിറ്റിന്‍റെ അതിരുകള്‍. 34 കുടുംബങ്ങളാണ് ഇപ്പോള്‍ ഈ യൂണിറ്റില്‍ ഉളളത്. ഇപ്പോള്‍ ഈ യൂണിറ്റിനെ നയിക്കുന്നത് താഴെ പറയുന്നവരാണ്.
പ്രസിഡന്‍റ് : ശ്രീ. കുര്യന്‍ രാജന്‍
വൈസ് പ്രസിഡന്‍റ് : ശ്രീ. റോണി സിബി ജേക്കബ്
സെക്രട്ടറി : ശ്രീമതി ലീനാ ജോയി
ജോയിന്‍റ് സെക്രട്ടറി : ശ്രീ. ജയ്ജന്‍ ജോസ്
ട്രഷറര്‍ : ശ്രീ. ജോര്‍ജ്ജ് മണത്തറ
Parish Council Member : ശ്രീമതി ലീനാ ജോയി
Central Committee Member : ശ്രീ. മാത്യു കളത്തില്‍