Holy Spirit Family Unit
1985 ൽ നമ്മുടെ ഇടവകയിൽ പ്രവർത്തിച്ചിരുന്ന ചുരുക്കം കുടുംബ യൂണിറ്റുകളിൽപെട്ടതും നാഷണൽ ഹൈവേക്കും ഇടപ്പള്ളി പള്ളിക്കും പടിഞ്ഞാറ്ഭാഗത്തു വ്യാപിച്ചു കിടക്കുന്നതുമായ സെന്റ് മേരീസ് ,സെന്റ്ജോ സഫ്യൂണിറ്റുകളിൽ സെന്റ് ജോസഫ് യൂണിറ്റ് വിഭജിച്ചു ഹോളി ക്രോസ്സ് ഫാമിലി യൂണിറ്റ് രൂപീകരിക്കപ്പെട്ടു .പ്രസ്‌തുത സെന്റ് ജോസഫ് യൂണിറ്റ് പിന്നീട്പ്രവർത്തനരഹിതമായി. ഹോളി കോസ്സ് യൂണിറ്റിന്റെ വളർച്ചയുടെ പാതയിൽ വിഭജനത്തിനു വിധേയമായി . 2002 ൽ ഹോളി ട്രിനിറ്റി യൂണിറ്റും 2006 ൽ ഹോളി ഫാമിലി യൂണിറ്റ് , ഹോളി സ്പിരിറ്റ് ഫാമിലി യൂണിറ്റ് എന്നിവയും നിലവിൽ വന്നു.
തെക്ക് : ചങ്ങമ്പുഴ ക്രോസ്സ് റോഡ് ചങ്ങാടം പോക്ക് തോട് വരെയും ,വടക്ക് : മീഞ്ചിറ റോഡും , കിഴക്ക് :പോണേക്കര റോഡും, പടിഞ്ഞാറ് : ചങ്ങാടം പോക്ക് തോടും അതിരുകളായി നിശ്ചയിച്ചിട്ടുള്ള ഹോളി സ്പിരിറ്റ് ഫാമിലി യൂണിറ്റിൽ ഇന്ന് 38 കുടുംബങ്ങളാണ് ഉള്ളത് .2006 മാർച്ച് മാസത്തിൽ അന്നത്തെ വികാരി വെരി . ബഹു . ജയിംസ് ആലുക്കൽ അച്ഛന്റെ അനുഗ്രഹാശംസകളോടെ രൂപീകൃതമായ ഫാമിലി യൂണിറ്റിന് ശ്രീ തോമസ് പൊട്ടനാനിക്കൽ അവർകളുടെ നേതൃത്വത്തിൽ ഉള്ള പ്രഥമ ഭരണസമിതി ആദ്യ 3 1/2 വർഷം നേതൃത്വം നൽകി .
തുടർന്ന് വിവിധ ഭരണസമിതികളുടെ നേതൃത്വത്തിൽ 15 വർഷങ്ങൾ പിന്നിട്ടു. ക്രിസ്തിയ ചൈതന്യത്തിൽ അടിയുറച്ചു നല്ലൊരു ഇടവക സമൂഹം കെട്ടിപ്പടുക്കുന്നതിനായി സഭയോടൊത്തു ചിന്തിക്കുകയും വികാരിയോടൊത്തു
പ്രവർത്തിക്കുകയും ചെയ്യാമെന്ന് പ്രഥമ യോഗത്തിലെ പ്രതിജ്ഞയിൽ അടിയുറച്ചു നിന്നുകൊണ്ട് യൂണിറ്റിന്റെ പ്രവർത്തങ്ങൾ മുന്നോട്ടു പോകുന്നു . ഇടവകയിലെ എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റിന്റെ സജീവ സാന്നിധ്യം ഉറപ്പു വരുത്താൻ മാറി മാറി വരുന്ന ഭരണസമിതികൾ പ്രത്യേകം താല്പര്യം കാണിക്കാറുണ്ട് .
നിലവിലെ ഭരണസമിതി:
പ്രസിഡന്റ് : ശ്രീമതി സിസിലി ജോസഫ് തച്ചങ്കരി
വൈസ് പ്രസിഡന്റ് : ശ്രീ ഡെന്നി ജോസഫ് നെടുങ്ങാട്ട്
സെക്രെട്ടറി : ശ്രീ വിൻസെന്റ് കാച്ചപ്പിള്ളി
ജോയിന്റ് സെക്രെട്ടറി : ശ്രീമതി എലിസബത്ത് സിബി
ട്രഷറർ : ശ്രീമതി മേരി റോസാ സെബാസ്റ്റ്യൻ നെടുങ്ങാടൻ
കേന്ദ്ര സമിതി അംഗം : ശ്രീ വിൻസെന്റ് കാച്ചപ്പിള്ളി
പാരിഷ് കൗൺസിൽ അംഗം : ശ്രീ പയസ് മഞ്ഞളി