St. Vincent Family Unit
നമ്മുടെ ഇടവകാതിർത്തിയിൽ പെടുന്ന വട്ടേക്കുന്നം, ഇടപ്പള്ളി ടോൾ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി 1984 – ൽ രൂപീകൃതമായതാണ്
സെൻറ്പയസ് ഫാമിലി യൂണിറ്റ് .2006 – ൽ പ്രസ്‌തുത യൂണിറ്റ്
വിഭജിച്ചു സെൻറ് വിൻസെൻറ് ഫാമിലി യൂണിറ്റ് ജന്മം കൊണ്ടു.
ആരംഭത്തിൽ 36 കുടുംബങ്ങളാണ് ഉണ്ടായിരുന്നത് .72 കുടുംബങ്ങൾ ആയപ്പോൾ ഭൂ പ്രകൃതിയുടെ അടിസ്ഥാനത്തിൽ 2019 -ൽ ഈ യൂണിറ്റ് രണ്ടായി വിഭജിച്ചു. .റയിലിനു വടക്കുഭാഗത്ത് ഉള്ളവർ സെന്റ്.ഫ്രാൻസിസ് യൂണിറ്റായി .റയിലിനു തെക്കു ഭാഗത്തു കിഴക്കു പടിഞ്ഞാറു ഭാഗത്തായി ഉള്ളവർ സെന്റ് വിൻസെന്റ് ഫാമിലി യുണിറ്റിലുമായി . യൂണിറ്റിലെ അംഗസംഖ്യ 49 -ൽ എത്തി നിൽക്കുന്നു
അതിർത്തികൾ
കിഴക്കു പടിഞ്ഞാറ് റയിൽ ;ചമ്പോകടവ് റോഡിന്റെ വടക്കു ഭാഗം ഇടപ്പള്ളി തോട് അതിർത്തിയായി റയിൽ വരെ;വി .പി മരക്കാർ റോഡിനു പടിഞ്ഞാറ് ഭാഗത്തുള്ള ചമ്പോകടവ് റോഡിന്റെ വടക്കു ഭാഗം റയിൽ വരെ ; വി.പി മരക്കാർ റോഡിന്റെ കിഴക്കു ഭാഗം ഹിൽ ഹാവൻ വരെ , ഡയറി മേത്താനം റോഡിന്റെ വടക്കു ഭാഗം മെയിൻ റോഡ് വരെ ഈ യൂണിറ്റിൽപ്പെടുന്നു .
വളരെ കഴിവുറ്റ ഭരണ സമിതികളാണ് യൂണിറ്റിനെ നയിച്ച്
കൊണ്ടിരിക്കുന്നത്അതുകൊണ്ടു ഇടവകയിലെ എല്ലാ പ്രവർത്തനങ്ങളിലും യൂണിറ്റിന്റെ സേവനം വളരെ മികവുറ്റതാണ് . അതുപോലെ ഇടവക പള്ളിയിൽ നടത്തുന്ന മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കുന്ന കലാപ്രതിഭകൾ ഞങ്ങളുടെ യൂണിറ്റിന് ഒരു മുതൽക്കൂട്ടാണ് . ഇതുവരെ ഏഴു ഭരണ സമിതികൾ കടന്നു പോയി.ഇപ്പോൾ യൂണിറ്റിനെ നയിക്കുന്നത് താഴെ പറയുന്നവരാണ് .
പ്രസിഡന്റ് :ശ്രീമതി പീനാമ്മ അഗസ്റ്റിൻ കല്ലുങ്കൽ
വൈസ് പ്രസിഡന്റ് : ഡോ.ഗ്ലോറി ജോസഫ് വടാച്ചേരിൽ
സെക്രട്ടറി :ശ്രീ . നെൽസൺ കുര്യാക്കോസ് പീച്ചാട്ട്
ജോയിന്റ് സെക്രട്ടറി : ശ്രീമതി ഷൈനി സെബാസ്റ്റ്യൻ പുൽക്കുന്നേൽ
ട്രെഷറർ :ശ്രീ . ജയിൻ പഴേപറമ്പിൽ
സെൻട്രൽ കമ്മിറ്റി മെമ്പർ : ലേറ്റ് മിസ്റ്റർ ലീഗി ജോൺ തോലത്തു (മരണം- മാർച്ച് 6 2021 )
പാരിഷ് കൗൺസിൽ മെമ്പർ : ശ്രീ ഫ്രാൻസിസ് കെ .എ കോയിക്കര