സ്നേഹമുള്ളവരെ,
ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ വി.ഗീവർഗീസ് സഹ ദായുടെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിക്കുകയാണ്. ക്രിസ്തുവിനുവേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച ഈ വിശുദ്ധന്റെ വിശ്വാസതീക്ഷ്ണതയും ധീരതയും അ നുസ്മരിക്കുവാനും മാതൃക അനുകരിക്കുവാനും വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി ആവശ്യമായ കൃപകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും ഇതുവരെ ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുവാനും, ഏവരേയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു.
തിരുനാൾ : 2026 മെയ് 03,04 (ഞായർ, തിങ്കൾ)
കൊടിയേറ്റം : ഏപ്രിൽ 25 ശനി
തിരുസ്വരൂപം എഴുന്നള്ളിക്കൽ മെയ് 01 വെള്ളി
എട്ടാമിടം മെയ് 10,11(ഞായർ, തിങ്കൾ) തീയതികളിൽ



